പി.എസ്.എസ്.എൽ മൂന്നാം സീസൺ 26ന്
Thursday 24 April 2025 11:26 PM IST
തിരുവനന്തപുരം:പെരുമാതുറ സൂപ്പർ സോക്കർ ലീഗ്(പി.എസ്.എസ്.എൽ) മൂന്നാം സീസൺ 26ന് തുടങ്ങും. പെരുമാതുറ മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ ഇന്ത്യൻ ബീച്ച് ഫുട്ബാൾ ടീം ക്യാപ്റ്റൻ റോഹിത് യേശുദാസ് മൂന്നാം സീസൺ കിക്കോഫ് ചെയ്യും.
വൈകിട്ട് 4.30ന് പെരുമാതുറ മുതലപ്പൊഴിയിൽ നിന്നാരംഭിക്കുന്ന മാർച്ച് പാസ്റ്റ് റോഹിത് ഫ്ളാഗ് ഓഫ് ചെയ്യും. 5.30ന് വെൽഫെയർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സാമൂഹിക സാംസ്‌കാരിക നായകർ പങ്കെടുക്കും. ചടങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മേയ് 25ന് മത്സരം സമാപിക്കും.