ശ്രീനടരാജ സംഗീതസഭ പുരസ്‌കാരം പാൽക്കുളങ്ങര കെ.അംബികാദേവിക്ക്

Thursday 24 April 2025 2:12 AM IST

വർക്കല: ശ്രീനടരാജ സംഗീതസഭ ഏർപ്പെടുത്തിയിട്ടുള്ള ശ്രീനടരാജ സംഗീതസഭാ പുരസ്‌കാരത്തിന് കർണാടക സംഗീതജ്ഞ പ്രൊഫ.പാൽക്കുളങ്ങര കെ.അംബികാദേവി അർഹയായി. 25001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.പ്രൊഫ.വർക്കല സി.എസ്.ജയറാം,പാർവതീപുരം പദ്മനാഭ അയ്യർ, പ്രൊഫ.എസ്.ഈശ്വരവർമ്മ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.മേയ് 10ന് വൈകിട്ട് 5ന് വർക്കല ഗുരുനാരായണഗിരിയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പുരസ്‌കാരം സമ്മാനിക്കും.സഭയുടെ 29-ാമത് വാർഷികാഘോഷം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും.സഭ വഴി നൽകിവരുന്ന പ്രൊഫ.കെടാകുളം കരുണാകരൻ സ്മാരക സാഹിത്യ പുരസ്‌കാരം ഗാനരചയിതാവ് കെ.ജയകുമാറിന് സ്വാമി സച്ചിദാനന്ദ നൽകും.സഭാ ഭാരവാഹികളായ എൻ.സുകുമാരൻ ഉണ്ണിത്താൻ,സി.വേണുഗോപാൽ,എസ്.ഷിബു,എസ്.സജീവ്,അനിഷ്‌കർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.