കുൽഗാമിൽ ഭീകരരുമായി ഏറ്റുമുട്ടൽ,​ കൊടുംഭീകരനെ വളഞ്ഞ് സുരക്ഷാസേന

Wednesday 23 April 2025 8:13 PM IST

ന്യൂഡൽഹി : ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പ്രദേശത്തെ ഭീകരരർ താവളമുറപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് കരസേന,​ സി.ആർ,​പി.എഫ്,​ ജമ്മു കാശ്മീർ പൊലീസ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് സൈനിക ഓപ്പറേഷൻ.

കുൽമാർഗിലെ തംഗ്‌മാർഗിലാണ് ശക്തമായ ഏറ്റുമുട്ടൽ നടക്കുന്നത്.

ഇന്ന് വൈകിട്ടാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ദ റസിസ്റ്റൻസ് ഫ്രണ്ടിന്റെ ടോപ് കമാൻഡറെ സൈന്യം വളഞഞതായാണ് റിപ്പോർട്ട്. ഒന്നിലധികം ഭീകരർ ഈ പ്രദേശത്ത് കുടുങ്ങിയതായും വിവരമുണ്ട്. കൂടുതൽ സൈനികരെ ഈ ഭാഗത്ത് വിന്യസിച്ചതായാണ് വിവരം. നേരത്തെ ബാരമുള്ളയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ടുഭീകരരെ സൈന്യം വധിച്ചിരുന്നു.

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഭീകരർക്കായി ജമ്മു കാശ്മീരിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ ശക്തമായ തെരച്ചിൽ നടക്കുകയാണ്. ആക്രമണം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് കുൽഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നത്.