മുസ്ലിം ജമാഅത്ത് ആദർശ സമ്മേളനം ഇന്ന്
Wednesday 23 April 2025 9:18 PM IST
പയ്യന്നൂർ : കേരള മുസ്ലിം ജമാഅത്ത് പയ്യന്നൂർ സോൺ കമ്മറ്റി സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം ഇന്ന് വൈകീട്ട് 5 ന് ഷേണായി സ്ക്വയറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ജില്ല പ്രസിഡന്റ് അലിക്കുഞ്ഞി ദാരിമിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ.പി. അബൂബക്കർ മുസ്ല്യാർ ഉദ്ഘാടനം ചെയ്യും. പ്രമുഖർ സംസാരിക്കും.വിശുദ്ധ ഇസ്ലാമിന്റെ യഥാർത്ഥ ആശയങ്ങൾ സമൂഹത്തിലെത്തിക്കുക , വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ ബോധവത്കരണം, വഖഫ് വിഷയത്തെക്കുറിച്ചുള്ള വിശദീകരണം തുടങ്ങിയ ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തുടനീളം ആദർശ സമ്മേളനങ്ങൾ നടക്കുന്നത്. ജില്ലയിലെ സമ്മേളനങ്ങളുടെ തുടക്കം പയ്യന്നൂരിൽ നിന്നാണ്.
വാർത്താസമ്മേളനത്തിൽ. കെ.പി.ആസാദ് സഖാഫി , നാസർഹാജി മാതമംഗലം , എം.ടി.പി.ഇസ്മയിൽ, സുലൈമാൻ ഫാളിലി, കെ.പി.ഉമ്മർ ഹാജി സംബന്ധിച്ചു.