വഖഫ് ഭേദഗതിയിൽ ധർണാ സമരം
Wednesday 23 April 2025 9:22 PM IST
തൃക്കരിപ്പൂർ: വഖഫ് ഭേദഗതി ബില്ലിനെതിരെ സമസ്ത മദ്രസാ മാനേജ്മെന്റ് ജില്ലാ കമ്മിറ്റി നടത്തുന്ന സമരത്തിന്റെ ഭാഗമായി പടന്ന പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണാ സമരം പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു.കെ.എം.ഷംസുദ്ധീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.വി.കെ.ഇബ്രാഹിം ആമുഖ പ്രഭാഷണം നടത്തി.ജമാൽ ഫൈസി പടന്ന, ഉസ്മാൻ പാണ്ഡിയാല. സലാം ഹാജി, ടി.സി സയീദ് ദാരിമി ,എം.കെ.എസ് തങ്ങൾ ,അബൂബക്കർ പാണ്ഡ്യാല, ടി.കെ.സലാം സംസാരിച്ചു മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി, കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി മൗന പ്രാർത്ഥന നടത്തി.എച്ച് എം കുഞ്അബ്ദുള്ള നന്ദി പറഞ്ഞു