ലഹരി നിർമ്മാർജ്ജന സമിതി സ്‌പെഷ്യൽ കൺവെൻഷൻ
Wednesday 23 April 2025 9:29 PM IST
കാഞ്ഞങ്ങാട് : ലഹരിനിർമാർജന സമിതി ജില്ലാ സ്‌പെഷ്യൽ കൺവെൻഷൻ എൽ.എൻ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമർ വിളക്കോട് ഉദ്ഘാടനം ചെയ്തു.. ലഹരി നിർമ്മാർജ്ജന സമിതി ജില്ലാ പ്രസിഡന്റ് എ.ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ്ഗ് സ്‌പെഷൽ ബ്രാഞ്ച് സി.ഐ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രദീപൻ കോതോളി , എൽ.എൻ.എസ് സംസ്ഥാനസെക്രട്ടറി മൂസാൻ പാട്ടില്ലത്ത്, കെ.ബി.കുട്ടി ഹാജി, സൗദി അബൂബക്കർ ഹാജി, സെവൻ സ്റ്റാർ അബ്ദുൾ റഹിമാൻ,കെ.ഷംസുദ്ധീൻ, മുഹമ്മദ് ഇച്ചിലങ്കാൽ, എച്ച്.അബ്ദുൾ ഖാദർ , മജീദ് വേങ്ങര, എ.കെ.മുഹമ്മദ് കൂളിയങ്കാൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.സി അബുല്ല സ്വാഗതവും സീനിയർ വൈസ് പ്രസിഡന്റ് കരീംകുശാൽ നഗർ നന്ദിയും പറഞ്ഞു.