ബാലബോധിനിയിൽ വായനാ വെളിച്ചം നാലാംഘട്ടം
Wednesday 23 April 2025 9:31 PM IST
കാഞ്ഞങ്ങാട്: അതിയാമ്പൂർ ബാലബോധിനി വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ 4ാം ഘട്ട വായനാ വെളിച്ചം റിട്ട.അദ്ധ്യാപിക വിജയ ജി.നായരുടെ വീട്ടുമുറ്റത്ത് അരങ്ങേറി. വായന വെളിച്ചത്തിന്റെ സമാപനം മേയ് 20 നാണ് . കുട്ടികൾ വായിച്ച പുസ്തകങ്ങളെക്കുറിച്ച് അവർ തന്നെ അവലോകനം നടത്തി. എം.ദേവപ്രിയ അദ്ധ്യക്ഷത വഹിച്ചു. മുൻ ലൈബ്രറി സംസ്ഥാന കൗൺസിൽ സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടൻ, പി.യു.കുഞ്ഞമ്പു നായർ കുട്ടികളുമായി വായനയെക്കുറിച്ച് സംസാരിച്ചു. ബാലവേദി കൺവീനർമാരായ വി.ഗോപി, വി.ഉഷ നേതൃത്വം നൽകി. സി ശശിധരൻ, കെ.വി.പുഷ്പ, യു.കെ.ഉണ്ണിമായ, പി.പുഷ്പ, കെ.ലക്ഷ്മി എന്നിവർ സംസാരിച്ചു. എ.കെ.ആൽബർട്ട് സ്വാഗതവും ലൈബ്രറിയേൻ കെ.സുനിത നന്ദിയും പറഞ്ഞു.