ദ്വിദിന പരിശീലന ക്യാമ്പിന് തുടക്കം
പടന്നക്കാട് : സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പഠന ഗവേഷണ പദ്ധതിയായ യംഗ് ഇന്നവേറ്റീവ് പ്രോഗ്രാം ശാസ്ത്രപഥം 7.0 ഐഡിയേറ്റർമാർക്കുള്ള ദ്വദിന ശില്പശാലയ്ക്ക് ഹോസ്ദുർഗ് ബി.ആർ.സിയിൽ തുടക്കമായി. ഹോസ്ദുർഗ് ബി.പി.സി ഡോ. കെ.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.സി ആർ. സി കോർഡിനേറ്റർമാരായ ശ്രുതി, നയന, അശ്വതി തുടങ്ങിയവർ ക്ലാസ്സിന് നേതൃത്വം നൽകി.
ഹോസ്ദുർഗ്, ബേക്കൽ എന്നീ ഉപജില്ലകളിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നിന്നായി 32 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സാമൂഹ്യ പ്രശ്നങ്ങൾ ശാസത്രീയമായി പരിഹരിക്കുന്നതിനും സർഗാത്മകത, വിമർശനാത്മകത ചിന്ത എന്നിങ്ങനെയുള്ള കഴിവുകൾ പ്രായോഗികമായി ഉപയോഗിക്കുന്നതിന് ശാസ്ത്രീയമായി വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനുമായുള്ള ക്യാമ്പ് രണ്ടു ദിവസങ്ങളിൽ വിവിധ സെഷനുകളിലായാണ് നടക്കുന്നത്. കുട്ടികൾ രജിസ്റ്റർ ചെയ്ത ആശയങ്ങളെ നവീകരിക്കുന്നതിനുള്ള പരിശീലന ക്യാമ്പ് ഇന്നലെ സമാപിച്ചു.