ടൂറിസം വികസനത്തിനും സഹകരണ മേഖല
Thursday 24 April 2025 1:40 AM IST
തിരുവനന്തപുരം: പ്രാദേശിക ടൂറിസം സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ടൂറിസം വികസിപ്പിക്കുന്നതിൽ സഹകരണ മേഖലയ്ക്ക് വലിയ പങ്ക് വഹിക്കാനാവുമെന്ന് ആസൂത്രണ ബോർഡ് അംഗം ഡോ.ജിജു.പി.അലക്സ്.
സഹകരണ എക്സ്പോയുടെ ഭാഗമായി നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഭൂപ്രകൃതിക്കനുസരണമായ ടൂറിസം സാദ്ധ്യതകൾ വികസിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. നാഷണൽ കോ ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോഓപ്പറേഷൻ റീജിയണൽ ഡയറക്ടർ കെ.എൻ.ശ്രീധരൻ,ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ് ഡയറക്ടർ എം.വി.ശശികുമാർ,ടൂർഫെഡ് ചെയർമാൻ ഇ.ജി.മോഹനൻ,റെസ്‌പോൺസിബിൾ ടൂറിസം മിഷൻ ഡയറക്ടർ രൂപേഷ് കുമാർ എന്നിവർ പങ്കെടുത്തു.