ഡോൺ 3, രൺവീറിന് നായിക കൃതി സനോൻ
Thursday 24 April 2025 6:42 AM IST
ഷാരൂഖ് ഖാന് പകരക്കാരനായി രൺവീർ സിംഗ് ഡോൺ എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ഡോൺ 3 എന്ന ചിത്രത്തിൽ കൃതി സനോൻ നായിക.
ഗർഭകാലവും കുഞ്ഞിന്റെ ജനനവും ആസ്വദിക്കാൻ കിയാര അദ്വാനി പിൻമാറുകയായിരുന്നു. ഒക്‌ടോബറിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.
ഫർഹാൻ അക്തറിന്റെ സംവിധാനത്തിൽ 2006 ൽ റിലീസ് ചെയ്ത ചിത്രമാണ് ഡോൺ. ഡോണിന്റെ ആദ്യ രണ്ട് ഭാഗങ്ങളുടെയും തുടർച്ചയല്ലാതെ സ്പിരിച്വൽ സീക്വൽ പോലെയാണ് മൂന്നാം ഭാഗം ഒരുക്കുന്നത്. വിക്രാന്ത് മാസിയാണ് പ്രതിനായകനായി എത്തുന്നത്. അതേസമയം, തേരേ ഇഷ് ക ് മേ, കോക്‌ടെയിൽ 2 എന്നീ ചിത്രങ്ങൾ ഡോൺ 3 ലേക്ക് പ്രവേശിക്കും മുൻപ് കൃതി സനോണിന് പൂർത്തിയാക്കാനുണ്ട്.