50 കോടി അടിച്ച് ആലപ്പുഴ ജിംഖാന
Thursday 24 April 2025 6:44 AM IST
നസ‌്‌ലൻ, ഗണപതി, ലുക്‌മാൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ആഗോളതലത്തിൽ 56 കോടി നേടി. ആഭ്യന്തര ബോക്സ് ഓഫീസിൽ നിന്ന് 32 കോടി വാരിക്കൂട്ടിയ ചിത്രം 19 കോടി രൂപയാണ് അന്താരാഷ്ട്ര മാർക്കറ്റിൽനിന്ന് നേടിയത്. വിഷു ചിത്രങ്ങളിൽ കളക്ഷനിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രത്തിൽ സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്,അനഘ രവി, നന്ദ നിഷാന്ത് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തിരക്കഥയും ഖാലിദ് റഹ്മാന്റേതാണ്. രതി രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്. സംഗീതം വിഷ്ണു വിജയ്, ഗാനങ്ങൾ മുഹ്‌സിൻ പരാരി. പ്ളാൻ ബി മോഷൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമ്മാണം.