ദ വെർഡിക്ട് ആദ്യ ഗാനം

Thursday 24 April 2025 6:46 AM IST

വരലക്ഷ്മി ശരത്കുമാർ, സുഹാസിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കൃഷ്ണ ശങ്കർ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'ദ വെർഡിക്ടി'ലെ ആദ്യ ഗാനം പുറത്ത്. ഏതും സൊല്ലാമൽ...എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയത്. മദൻ കർക്കിയുടെ വരികൾക്ക് ആദിത്യ റാവു ഈണം നൽകി ആദിത്യ റാവുവും പ്രിയങ്ക എൻ.കെയും ചേർന്നാണ് ആലാപനം. അടുത്ത മാസം ചിത്രം റിലീസ് ചെയ്യും. തെക്കേപ്പാട്ട് ഫിലിംസാണ് കേരളത്തിൽ വിതരണം.

അമേരിക്കയിൽ നടക്കുന്ന ഒരു കോർട്ട് റൂം ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. ശ്രുതി ഹരിഹരൻ, വിദ്യുലേഖ രാമൻ, പ്രകാശ് മോഹൻദാസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അരവിന്ദ് കൃഷ്ണ ആണ് ഛായാഗ്രഹണം .

വിക്രം വേദ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സതീഷ് സൂര്യ ആണ് എഡിറ്റിംഗ്. ആദിത്യ റാവു സംഗീത സംവിധാനം നിർവഹിക്കുന്നു. അഗ്നി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ പ്രകാശ് മോഹൻദാസ് ആണ് നിർമ്മാണം. പി.ആർ. ഒ ആതിര ദിൽജിത്ത്.