വാഹനാപകടക്കേസിലെ പ്രതി കഞ്ചാവ് വലിച്ചതിന് പിടിയിൽ

Thursday 24 April 2025 2:01 AM IST

മുഹമ്മ : ബൈക്ക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച കേസിലെ പ്രതി കഞ്ചാവ് വലിച്ചതിന് പൊലീസ് പിടിയിൽ. മണ്ണഞ്ചേരി ചിന്നവേലി എൻ.അജ്‌മലി (27) നെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി 16ന് രാത്രി ആരാമം ജംക്ഷന് സമീപം അജ്മൽ സഞ്ചരിച്ച ബൈക്ക് ഇടിച്ച് കാൽനടയാത്രികൻ മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാർഡ് ഇടത്തേട്ടിൽ ജോസഫ്(55) മരിച്ചിരുന്നു. സമീപത്തെ വീട്ടിൽ നിന്നു താലപ്പൊലി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അപകടം നടന്നയുടനെ ബൈക്ക് യാത്രികർ രക്ഷപ്പെട്ടിരുന്നു . അപകടസ്‌ഥലത്തു നിന്നു 2ഗ്രാം കഞ്ചാവിന്റെ പൊതി അന്ന് പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ അജ്‌മൽ കഞ്ചാവ് വലിക്കുമ്പോൾ പൊലീസ് പിടിയിലായത്