ലോക പുസ്തക ദിനാഘോഷം

Thursday 24 April 2025 2:02 AM IST

മാന്നാർ: ലോക പുസ്തക ദിനമായ ഇന്നലെ ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ നടന്ന ആഘോഷം കവി കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ദേവാലയം വൈസ് ചെയർമാൻ എൻ.ജി മുരളീധരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ സ്വാഗതം പറഞ്ഞു. ഗാന്ധിഭവൻ ദേവാലയം വികസന സമിതി ചെയർമാൻ മുരളീധരൻ തഴക്കര ആമുഖ പ്രഭാഷണം നടത്തി. ബോധിനി പ്രഭാകരൻ നായർ, മനു പാണ്ടനാട്, ഗിരീഷ് ഇലഞ്ഞിമേൽ, മായാരാജ് കല്ലിശ്ശേരി, ഡി.സുഭദ്രക്കുട്ടിയമ്മ, കൃഷ്ണകുമാർ കാരക്കാട്, കല്ലാർ മദനൻ, എ.ആർ.വരദ രാജൻ നായർ, ബാബു കല്ലൂത്ര എന്നിവർ 'എന്നെ ഏറെ സ്വാധീനിച്ച പുസ്തകം' എന്ന വിഷയത്തിൽ അവരവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഗാന്ധിഭവൻ ദേവാലയ ലൈബ്രറിയിലേക്കുള്ള പുസ്തക സമർപ്പണവും നടന്നു.