37 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം

Thursday 24 April 2025 1:09 AM IST

ആലപ്പുഴ : ജില്ലയിൽ 37 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകി.

തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്, ചേർത്തല നഗരസഭ, ചെങ്ങന്നൂർ നഗരസഭ, ആലപ്പുഴ നഗരസഭ, കായംകുളം നഗരസഭ, തലവടി, ചേന്നം പള്ളിപ്പുറം, ദേവികുളങ്ങര, മുളക്കുഴ, കാർത്തികപ്പള്ളി, കടക്കരപ്പള്ളി, അമ്പലപ്പുഴ വടക്ക്, കോടംതുരുത്ത്, ചമ്പക്കുളം, പുലിയൂർ, അമ്പലപ്പുഴ തെക്ക്, ചേപ്പാട്, കുത്തിയതോട്, നൂറനാട്, ചെറിയനാട്, കാവാലം, മാരാരിക്കുളം തെക്ക്, ചിങ്ങോലി, കൃഷ്ണപുരം, എഴുപുന്ന, മുതുകുളം, ചുനക്കര, പാണ്ടനാട്, ചേർത്തല തെക്ക്, നീലംപേരൂർ, മാവേലിക്കര തെക്കേക്കര, ചെന്നിത്തല തൃപ്പെരുന്തുറ, തിരുവൻവണ്ടൂർ, പാലമേൽ, കഞ്ഞിക്കുഴി, തൈക്കാട്ടുശേരി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്.

2024 - 25 ൽ വാർഷിക പദ്ധതി വിഹിതം ചെലവഴിച്ചതിൽ സംസ്ഥാനത്തിൽ ജില്ലയ്ക്ക് രണ്ടാം സ്ഥാനമായിരുന്നു. ചെങ്ങന്നൂർ നഗരസഭയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2025- 26 ലെ ലേബർ ബഡ്ജറ്റ്, ആക്ഷൻ പ്ലാൻ എന്നിവയ്ക്കും അംഗീകാരം നൽകി.

ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.റിയാസ് അദ്ധ്യക്ഷനായി.