പത്താമുദയ മഹോത്സവം

Thursday 24 April 2025 2:12 AM IST

അമ്പലപ്പുഴ: കോമന വെളിയിൽക്കാവ് ദുർഗ്ഗാ ഭദ്രകാളീ ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവവും, പാട്ടുത്സവവും നടത്തി. ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെയും, ക്ഷേത്രം മേൽശാന്തി ശ്രീജിത്ത് ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ നാരായണീയ പാരായണം, തോറ്റംപാട്ട് ,കലശാഭിഷേകം , അപ്പത്താലം , പൊങ്കാല എന്നിവ നടന്നു. ക്ഷേത്രം പ്രസിഡന്റ് രാജു വെളിയിൽ, സെക്രട്ടറി എസ് .സുഭാഷ് കൃഷ്ണാലയം , വൈസ് പ്രസിഡന്റ് സുദർശനൻ , ജോയിന്റ് സെക്രട്ടറി അജേഷ് , ഖജാൻജി ബി .പ്രദോഷ് , മഹിളാസമിതി പ്രസിഡന്റ് അഞ്ജലി ബാലകൃഷ്ണൻ , സെക്രട്ടറി അശ്വതി ബിനി , ബബിത സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.