ലോക ഭൗമ ദിനാചരണം
Thursday 24 April 2025 2:12 AM IST
മുഹമ്മ: റോട്ടറി ക്ലബ് ഒഫ് ചേർത്തലയുടെ നേതൃത്വത്തിൽ ലോക ഭൗമ ദിനം ആചരിച്ചു. കെ. വി. ദയാലിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് സുമേഷ് ചെറുവാരണം അധ്യക്ഷനായി. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു.
കെ. വി. ദയാലിനെ ആദരിച്ചു. മുഹമ്മ കെ ഇ കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. സാംജി വടക്കേടം വൃക്ഷത്തൈ വിതരണം നടത്തി. റോട്ടറി അസിസ്റ്റൻറ് ഗവർണർ ഡോ. ശ്രീദേവൻ 'ഹഗ് എ ട്രീ ' പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ടി. റെജി , രഞ്ജിത്ത് മേനോൻ, കണ്ണനുണ്ണി, സന്തോഷ് ഷൺമുഖൻ, ഇന്നർവീൽ പ്രസിഡൻറ് ദേവി പ്രഭ, അനു കണ്ണനുണ്ണി എന്നിവർ സംസാരിച്ചു.