വാട്ടർ ടാങ്ക് വിതരണം

Thursday 24 April 2025 1:12 AM IST

ചേർത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ശുദ്ധജല സംഭരണത്തിനായുള്ള വാട്ടർ ടാങ്കുകളുടെ വിതരണം നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബൈരഞ്ജിത്ത്,ജ്യോതിമോൾ, വാർഡംഗം മിനി പവിത്രൻ,ഐ.സി.ഡി.എസ് സൂപ്പർവൈസർ അനില ശശിധരൻ, അസിസ്റ്റന്റ് സെക്രട്ടറി പി.രാജീവ്,അങ്കൻവാടി വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.