കയർ ഫാക്ടറി തൊഴിലാളി കൺവെൻഷൻ

Thursday 24 April 2025 2:19 AM IST

മുഹമ്മ : കയർ ഫാക്ടറി തൊഴിലാളികളുടെ വർദ്ധിപ്പിച്ച കൂലി നടപ്പിലാക്കുക, ചെറുകിട കയർ ഫാക്ടറി മേഖലയിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കയർ ഫാക്ടറി തൊഴിലാളി കൺവെൻഷൻ നടന്നു. കേരള കയർ വർക്കേഴ്സ് സെന്റർ പ്രസിഡൻറ് സി. ബി.ചന്ദ്രബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.പി.സുഗുണൻ അദ്ധ്യക്ഷനായി. സി.കെ.സുരേന്ദ്രൻ, എസ്. രാധാകൃഷ്ണൻ, ജി. മുരളി, ജെ.ജയലാൽ , സി.കെ. സുകുമാരൻ, കെ. ഡി. അനിൽകുമാർ , എസ്. സലിമോൻ, എന്നിവർ സംസാരിച്ചു.