പാകിസ്ഥാനെ പാഠം പഠിപ്പിക്കും; കടുത്ത നടപടി തുടങ്ങി ഇന്ത്യ, സജ്ജമാകാൻ സൈന്യത്തിന് നിർദ്ദേശം

Thursday 24 April 2025 4:21 AM IST

 സിന്ധു ജലകരാർ റദ്ദാക്കി വാഗ അതിർത്തി അടയ്‌ക്കും  പാക് പൗരൻമാർക്ക് വിലക്ക്  48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം  രാമചന്ദ്രന്റെ ഭൗതികദേഹം കൊച്ചിയിലെത്തിച്ചു

ന്യൂ​ഡ​ൽ​ഹി​:​ ​പ​ഹ​ൽ​ഗാ​മി​ൽ​ 26​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ ​അ​രും​കൊ​ല​ ​ചെ​യ്ത​തി​ൽ​ ​പാ​കി​സ്ഥാ​ന്റെ​ ​പ​ങ്ക് ​വ്യ​ക്ത​മാ​യ​തോ​ടെ,​ ​ഇ​ന്ത്യ​ ​ശ​ക്ത​മാ​യ​ ​തി​രി​ച്ച​ടി​ ​ന​ട​പ​ടി​ക​ൾ​ ​തു​ട​ങ്ങി.​ ​പാ​ക് ​പൗ​ര​ൻ​മാ​ർ​ക്ക് ​ഇ​ന്ത്യ​യി​ൽ​ ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.​ ​ന​യ​ത​ന്ത്ര​ ​ബ​ന്ധം​ ​കു​റ​ച്ചു.​ ​പ​ഞ്ചാ​ബി​ലെ​ ​വാ​ഗ​ ​അ​ട്ടാ​രി​ ​അ​തി​ർ​ത്തി​ ​അ​ട​യ്‌​യ്ക്കും.​ ​സി​ന്ധു​ ​ന​ദീ​ജ​ല​ ​ക​രാ​ർ​ ​മ​ര​വി​പ്പി​ക്കാ​നും​ ​തീ​രു​മാ​നി​ച്ചു.​ ​സൈ​നി​ക​ ​ന​ട​പ​ടി​ ​ഏ​തു​നി​മി​ഷ​വും​ ​ഉ​ണ്ടാ​വാം.​ ​സ​ജ്ജ​മാ​കാ​ൻ​ ​സൈ​ന്യ​ത്തി​ന് ​അ​ടി​യ​ന്ത​ര​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ആ​ക്ര​മ​ണം​ ​മു​ന്നി​ൽ​ക്ക​ണ്ട് ​അ​തി​ർ​ത്തി​ ​ഗ്രാ​മ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പാ​കി​സ്ഥാ​ൻ​ ​ആ​ളു​ക​ളെ​ ​ഒ​ഴി​പ്പി​ച്ചു.

രാ​വി​ലെ​ ​പ്ര​തി​രോ​ധ​ ​മ​ന്ത്രി​ ​രാ​ജ്നാ​ഥ് ​സിം​ഗി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​മൂ​ന്ന് ​സാ​യു​ധ​ ​സേ​നാ​ ​മേ​ധാ​വി​ക​ളും​ ​അ​ജി​ത് ​ഡോ​വ​ലും​ ​ര​ണ്ട​ര​ ​മ​ണി​ക്കൂ​ർ​ ​ച​ർ​ച്ച​ ​ന​ട​ത്തി. പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​മ​ന്ത്രി​ത​ല​ ​സു​ര​ക്ഷാ​ ​സ​മി​തി​യാ​ണ് ​ക​ടു​ത്ത​ ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത​ത്.​ ​പാ​ക് ​പൗ​ര​ൻ​മാ​ർ​ക്ക് ​അ​നു​വ​ദി​ച്ച​ ​വി​സ​ ​റ​ദ്ദാ​ക്കും.​ ​സാ​ർ​ക്ക് ​വി​സ​ ​അ​നു​വ​ദി​ക്കി​ല്ല.​ ​ഇ​ന്ത്യ​യി​ലു​ള്ള​വ​ർ​ 48​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​രാ​ജ്യം​ ​വി​ട​ണം.​ ​ഡ​ൽ​ഹി​യി​ലെ​ ​പാ​ക് ​ഹൈ​ക്ക​മ്മി​ഷ​ണ​ർ​ ​ഓ​ഫീ​സി​ലെ​ ​സൈ​നി​ക​ ​അ​റ്റാ​ഷെ​മാ​രും​ ​അ​നു​ബ​ന്ധ​ ​ജീ​വ​ന​ക്കാ​രും​ ​ഒ​രാ​ഴ്‌​ച​യ്‌​ക്കു​ള്ളി​ൽ​ ​തി​രി​ച്ചു​പോ​ക​ണം.​ ​ഇ​വ​ർ​ ​ഭീ​ക​ര​രെ​ ​സ​ഹാ​യി​ക്കു​ന്നെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ. പാ​ക് ​അ​റ്റാ​ഷെ​മാ​രെ​ ​ഇ​നി​ ​അ​നു​വ​ദി​ക്കി​ല്ല.​ ​ഇ​സ്ളാ​മ​ബാ​ദി​ലെ​ ​ഇ​ന്ത്യ​ൻ​ ​ഹൈ​ക്ക​മ്മി​ഷ​നി​ലെ​ ​അ​റ്റാ​ഷെ​മാ​രെ​ ​പി​ൻ​വ​ലി​ക്കും.​ ​അ​വി​ട​ത്തെ​ ​അം​ഗ​ബ​ലം​ 55​ൽ​ ​നി​ന്ന് 30​ ​ആ​യി​ ​കു​റ​യ്‌​ക്കും.​ ​വാ​ഗ​ ​വ​ഴി​ ​പാ​കി​സ്ഥാ​നി​ൽ​ ​പോ​യ​വ​ർ​ ​മേ​യ് ​ഒ​ന്നി​ന് ​മു​ൻ​പ് ​തി​രി​ച്ചെ​ത്ത​ണം.​ ​സി​ന്ധു,​ ​ചെ​നാ​ബ്,​ ​ഝ​ലം​ ​ന​ദി​ക​ളി​ൽ​ ​നി​ന്ന് ​വെ​ള്ളം​ ​ന​ൽ​കു​ന്ന​ ​ക​രാ​ർ​ ​മ​ര​വി​പ്പി​ച്ച​ത് ​പാ​കി​സ്ഥാ​നി​ൽ​ ​ജ​ല​ക്ഷാ​മം​ ​രൂ​ക്ഷ​മാ​ക്കും. അതി​നി​ടെ ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ​ ​ഇ​ന്ത്യ​യ്ക്ക് ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ച​തോ​ടെ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​പ​ങ്കി​ല്ലെ​ന്ന​ ​പ​തി​വ് ​പ്ര​സ്‌​താ​വ​ന​യു​മാ​യി​ ​പാ​കി​സ്ഥാ​ൻ​ ​രം​ഗ​ത്തു​വന്നു. സൗ​ദി​യി​ൽ​നി​ന്ന് ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​യെ​ത്തി​യ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യെ​ ​ഡ​ൽ​ഹി​യി​ൽ​ ​വച്ച് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ദേ​ശീ​യ​ ​സു​ര​ക്ഷാ​ ​ഉ​പ​ദേ​ഷ്‌​ടാ​വ് ​അ​ജി​ത് ​ഡോ​വ​ൽ​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​ധ​രി​പ്പി​ച്ചു. ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​ ​പ​ഹ​ൽ​ഗാ​മി​ലെ​ത്തി​ ​സാ​ഹ​ച​ര്യം​ ​നേ​രി​ട്ട് ​വി​ല​യി​രു​ത്തി.​ ​കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് ​ആ​ദ​രാ​ഞ്ജ​ലി​ ​അ​ർ​പ്പി​ക്കു​ക​യും​ ​ചെ​യ്തു.​ ​വൈ​കി​ട്ട് ​ഡ​ൽ​ഹി​യി​ൽ​ ​തി​രി​ച്ചെ​ത്തി​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​ധ​രി​പ്പി​ച്ചു.​ ​തു​ട​ർ​ന്നാ​ണ് ​മ​ന്ത്രി​ത​ല​ ​സ​മി​തി​ ​യോ​ഗം​ ​ചേ​ർ​ന്ന​ത്.​ ​മോ​ദി,​ ​അ​മി​ത് ​ഷാ,​ ​രാ​ജ്നാ​ഥ് ​സിം​ഗ്,​ ​എ​സ്.​ ​ജ​യ​ശ​ങ്ക​ർ,​അ​ജി​ത് ​ഡോ​വ​ൽ,​ ​കാ​ബി​ന​റ്റ് ​സെ​ക്ര​ട്ട​റി​ ​ടി.​വി.​ ​സോ​മ​നാ​ഥ​ൻ,​ ​പ്ര​തി​രോ​ധ​ ​സെ​ക്ര​ട്ട​റി​ ​രാ​ജേ​ഷ് ​കു​മാ​ർ,​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ശ​ക്തി​കാ​ന്ത​ ​ദാ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ശ്രീ​ന​ഗ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ​ശേ​ഷം​ ​അ​വ​ര​വ​രു​ടെ​ ​നാ​ടു​ക​ളി​ലെ​ത്തി​ച്ചു.​ ​ഇ​ട​പ്പ​ള്ളി​ ​സ്വ​ദേ​ശി​ ​എ​ൻ.​ ​രാ​മ​ച​ന്ദ്ര​ന്റെ​ ​ഭൗ​തി​ക​ദേ​ഹം​ ​ഇ​ന്ന​ലെ​ ​രാ​തി​ 8​ ​മ​ണി​യോ​ടെ​ ​നെ​ടു​മ്പാ​ശേ​രി​യി​ൽ​ ​കൊ​ണ്ടു​വ​ന്നു.​ ​ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ​ ​സു​രേ​ഷ് ​ഗോ​പി,​ ​ജോ​ർ​ജ് ​കു​ര്യ​ൻ,​ ​മ​ന്ത്രി​ ​പി.​ ​പ്ര​സാ​ദ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഏ​റ്റു​വാ​ങ്ങി​ ​മോ​ർ​ച്ച​റി​യി​ലേ​ക്ക് ​മാ​റ്റി.​ ​നാ​ളെ​ 11.30​ന് ​ഇ​ട​പ്പ​ള്ളി​ ​പൊ​തു​ശ്മ​ശാ​ന​ത്തി​ൽ​ ​സം​സ്ക​രി​ക്കും.

ആസൂത്രണം പാകിസ്ഥാനിൽ

ഭീകരരെ തിരിച്ചറിഞ്ഞു

ലഷ്‌കറുമായി ബന്ധമുള്ള ദി റെസിസ്റ്റന്റ് ഫ്രണ്ട് ഉത്തരാവാദിത്വം ഏറ്റെടുത്തതിന് പിന്നാലെ പാകിസ്ഥാൻ സ്വദേശികളായ ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരാണ് അക്രമം നടത്തിയതെന്ന വിവരം പുറത്തുവന്നു. ഇവരുടെ രേഖാചിത്രം ഇന്നലെ സൈന്യം പുറത്തുവിട്ടിരുന്നു. പഹൽഗാമിൽ ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചെന്നാണ് വിവരം. ലഷ്കർ ഡെപ്യൂട്ടി കമാൻഡർ സൈഫുള്ള ഖാലിദ് പാകിസ്ഥാനിലിരുന്ന് ആക്രമണം ആസൂത്രണം ചെയ്തെന്നാണ് വിവരം. ഭീകരരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 20ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

പാകിസ്ഥാനെതിരെ

കാശ്മീരി ജനത

 പാകിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ചും പാക് പതാക കത്തിച്ചും ജമ്മുകാശ്‌മീർ ജനത ഒന്നടങ്കം തെരുവിൽ

 ബരാമുള്ളയിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഗുൽഗാമിൽ രാത്രി വൈകിയും ഏറ്റുമുട്ടൽ,​ റസിസ്റ്റന്റ് ഫ്രണ്ട് കമാൻഡറെ വളഞ്ഞു

 ഐജിയുടെ നേതൃത്വത്തിൽ എൻ.ഐ.എ സംഘം ബൈസരനിൽ അന്വേഷണം തുടങ്ങി