വായനയെ തിരിച്ചു പിടിക്കണം
Thursday 24 April 2025 12:42 AM IST
തൃശൂർ: ജനാധിപത്യത്തിന്റെ സംവാദ തലങ്ങൾ അനുദിനം ശോഷിച്ചു കൊണ്ടിരിക്കുമ്പോൾ ഗാന്ധിയെയും ബുദ്ധനെയും നെഹ്‌റുവിനെയും അംബേദ്കറെയും വീണ്ടും വായിക്കുകയെന്നതാണ് യഥാർത്ഥ പ്രതിരോധമെന്ന് നോവലിസ്റ്റ് ഡോ. അരവിന്ദാക്ഷൻ പറഞ്ഞു. ലോക പുസ്തക ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി നെഹ്‌റു കൾച്ചറൽ റിസർച്ച് ലൈബ്രറി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ പങ്കാളിത്തം നൽകുന്നതിലൂടെ മാത്രമേ ജനാധിപത്യത്തെയും സംസ്‌കാരത്തെയും കൂടുതൽ സമ്പന്നമാക്കാനാവൂ എന്നും അരവിന്ദാക്ഷൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം, പി.എൽ. ജോമി, കെ.കെ. ബാബു, കെ.വി. ദാസൻ, കെ.ബി ജയറാം,ബിജോയ് ബാബു തുടങ്ങിയവർ പങ്കെടുത്തു.