കാർഷിക സർവകലാശാല പവലിയൻ തുറന്നു
Thursday 24 April 2025 12:43 AM IST
തൃശൂർ: പൂരം എക്‌സിബിഷനിൽ കേരള കാർഷിക സർവകലാശാലയുടെ പവലിയൻ വൈസ് ചാൻസലർ ഡോ. പി.ആർ.ജയൻ ഉദ്ഘാടനം നിർവഹിച്ചു. കാർഷിക സർവകലാശാല പുറത്തിറക്കിയ പുതിയ വിത്തിനങ്ങൾ പുതിയ സാങ്കേതിക വിദ്യകൾ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്. സർവകലാശാല വികസിപ്പിച്ചെടുത്ത വിത്തുകൾ, നടീൽ വസ്തുക്കൾ, വാല്യു ആഡഡ് പ്രോഡക്ടസ്, ജൈവജീവാണു വളങ്ങൾ തുടങ്ങിയവയുടെ വിൽപ്പനയും സജ്ജമാക്കിയിട്ടുണ്ട്. കമ്മ്യൂണിക്കേഷൻ സെന്റർ, ആറ്റിക്, കശുമാവ് ഗവേഷണ കേന്ദ്രം, അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ, കൊക്കോ റിസർച്ച് സ്റ്റേഷൻ, കണ്ണാറ ബനാന റിസർച്ച് സ്റ്റേഷൻ, വെള്ളാനിക്കര അഗ്രികൾച്ചർ കോളേജ്, ഫോറസ്ട്രി കോളേജ്, പട്ടാമ്പി പ്രാദേശിക ഗവേഷണ കേന്ദ്രം, തുടങ്ങിയ സെന്ററുകൾ പ്രദർശനത്തിന്റെ സജീവ സാന്നിദ്ധ്യമാണ്.