പുരസ്‌കാരങ്ങൾ സമ്മാനിച്ചു

Thursday 24 April 2025 12:44 AM IST

തൃശൂർ: അങ്കണം ഷംസുദ്ദീൻ സ്മൃതിയുടെ മൂന്നാം ഗാർഗി പുരസ്‌കാരങ്ങൾ സമ്മാനിച്ചു. നാടകാചാര്യൻ സി.എൽ. ജോസിൽ നിന്നും ഇ.കെ. ഷാഹിന, നിവേദിത മാനഴി, ഉമാദേവി തുരുത്തേരി, ഡോ. വി.സി. സുപ്രിയ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. കവി സി. രാവുണ്ണി,ഡോ. സുഖലത എന്നിവർ സംസാരിച്ചു. ഡോ. പി. സരസ്വതി അദ്ധ്യക്ഷനായി. സി.ആർ. അലീന, ഇ.എസ്. ആമി, അലക്‌സ് അനിൽ എന്നിവർ വിദ്യാർത്ഥി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. എൻ. ശ്രീകുമാർ, എം.വി. വിനീത,പ്രേമ,ശാന്ത കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ബാലചന്ദ്രൻ വടക്കേടത്ത് എഴുതിയ വിമർശനം ഒരു ഭരണകൂടമാണ്, മനോജ് പാലക്കാടിന്റെ നോവൽ യുദ്ധമുഖം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഡോ. പി.വി. കൃഷ്ണൻ നായർ നിർവഹിച്ചു. തൃശ്ശിവപുരം മോഹനചന്ദ്രൻ,അനിൽ സാമ്രാട്ട്, പി. അപ്പുക്കുട്ടൻ സംസാരിച്ചു.