 ഇന്ത്യ-സൗദി പ്രസ്‌താവന --- ഭീകരത ഏറ്റവും വലിയ ഭീഷണി

Thursday 24 April 2025 12:45 AM IST

ന്യൂഡൽഹി: ഭീകരതയാണ് മനുഷ്യരാശിക്ക് ഏറ്റവും വലിയ ഭീഷണിയെന്നും അതിനെ പ്രത്യേക വംശം, മതം, സംസ്കാരം എന്നിവയുമായി ബന്ധിപ്പിക്കാനാകില്ലെന്നും ഇന്ത്യയും സൗദി അറേബ്യയും സംയുക്ത പ്രസ്‌താവന ഇറക്കി. പഹൽഗാം ഭീകരാക്രമണത്തെ ഇരു രാജ്യങ്ങളും അപലപിച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് സംയുക്ത പ്രസ്‌താവന ഇറക്കിയത്. ഭീകരപ്രവർത്തനങ്ങൾക്ക് ഒരു ന്യായീകരണവുമില്ല. ഭീകരതയെ ചെറുക്കുന്നതിലും ഭീകരവാദ ധനസഹായം തടയുന്നതിലും ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കും. മറ്റ് രാജ്യങ്ങൾക്കെതിരെ ഭീകര പ്രവർത്തനങ്ങൾ നടത്താൻ ആയുധങ്ങളുടെ ലഭ്യത തടയും.