വിദ്യാഭ്യാസ നയം പിൻവലിക്കണം
Thursday 24 April 2025 12:45 AM IST
തൃശൂർ: കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് കേരള നോൺ ടീച്ചിംഗ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെ.എൻ.ടി.ഇ.ഒ.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എൻ.ടി.ഇ.ഒ ജില്ലാ പ്രസിഡന്റ് ലൈജു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എ. സണ്ണി, സംസ്ഥാന പ്രസിഡന്റ് കെ.ഗിരിധരൻ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രഅയപ്പ് സമ്മേളനം എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ഇ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ലൈജു വർഗീസ്(പ്രസിഡന്റ്) സോജൻ പി. ജോൺ(സെക്രട്ടറി) ലിജു എൻ.ശർമ(ട്രഷറർ) ഉൾപ്പെടെ 20 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.