അഭിനന്ദനവുമായി മന്ത്രി ബിന്ദു
Thursday 24 April 2025 12:47 AM IST
തൃശൂർ: കേരള സിവിൽ സർവീസ് അക്കാഡമിയിലെ പഠിതാക്കളായിരുന്ന മലയാളികളായ ആൽഫ്രഡ് തോമസ് (33), മാളവിക ജി. നായർ (45), ജി.പി. നന്ദന (47), റിനു അന്ന മാത്യു (81), ദേവിക പ്രിയദർശിനി (95) എന്നിവർ ആദ്യ നൂറ് റാങ്കുകളിൽ ഉൾപ്പെട്ടതിൽ അഭിമാനമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. 54-ാം റാങ്ക് നേടിയ സോണറ്റ് ജോസും മലയാളിയാണ്. തിരുവനന്തപുരത്തെ പ്രധാന കേന്ദ്രത്തെ കൂടാതെ സംസ്ഥാനത്ത് പത്ത് ഉപകേന്ദ്രങ്ങളുണ്ട്. അഭിമുഖ പരീക്ഷയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവരുടെ യാത്രാച്ചെലവും താമസസൗകര്യവും അക്കാഡമിയാണ് ഏറ്റെടുക്കുന്നത്. സിവിൽ സർവീസ് നേടിയെടുക്കാൻ പ്രയത്നിച്ച എല്ലാ വിദ്യാർത്ഥികളെയും അക്കാഡമിയെയും അഭിനന്ദിക്കുന്നതായും മന്ത്രി ബിന്ദു പറഞ്ഞു.