കവിതാ സമാഹാരം പ്രകാശനം ചെയ്തു

Thursday 24 April 2025 12:50 AM IST
ഡോ. നീരജയുടെ എന്റെ താമരപ്പൊയ്കയിലൂടെ എന്ന കവിതാ സമാഹാരം മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ എം.എൽ.എ പ്രകാശനം ചെയ്യുന്നു

തൃശൂർ: ഡോ. നീരജയുടെ എന്റെ താമരപ്പൊയ്കയിലൂടെ എന്ന കവിതാ സമാഹാരം മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ എം.എൽ.എ പ്രകാശനം ചെയ്തു. എഴുത്തുകാരി അനിതാ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. നമ്മെ അസ്വസ്ഥമാക്കുന്ന നിരവധിയായ സാമൂഹ്യാവസ്ഥകൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന നീരജ കവിതകൾ ജാതിവ്യവസ്ഥയും മുതലാളിത്ത വ്യവസ്ഥയും സ്ത്രീയെ ശരീരം മാത്രമാക്കുന്ന അവസ്ഥകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നതാണെന്ന് ശൈലജ ടീച്ചർ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ.മീരാഭായ് , നയന വൈദേഹി സുരേഷ്, സായൂജ് ബാലുശ്ശേരി, ആതിര തീക്ഷ്ണ, സഞ്ജയ് കെ. സത്യൻ, ലയ പി. നടുവിൽ എന്നിവർ സംസാരിച്ചു.