നുഴഞ്ഞുകയറ്രം തകർത്ത് സേന; ബരാമുള്ളയിൽ 2 ഭീകരരെ വധിച്ചു
ന്യൂഡൽഹി : ജമ്മു കാശ്‌മീരിൽ അതീവ ജാഗ്രത തുടരുന്നതിനിടെ, ഇന്ത്യ - പാക് അതിർത്തിക്ക് സമീപം ബരാമുള്ളയിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഉറി സെക്‌ടർ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെയാണ് വധിച്ചതെന്ന് സേന വ്യക്തമാക്കി. ഭീകരരുടെ നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ട സുരക്ഷാസേനയും ഭീകരരുമായി ഏറ്രുമുട്ടലുണ്ടായി. ഇവരിൽ നിന്ന് ആയുധങ്ങൾ, വെടിക്കോപ്പുകൾ, പാക് കറൻസി തുടങ്ങിയവ കണ്ടെടുത്തു. കൂടുതൽ ഭീകരരുണ്ടോയെന്ന് കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കി.
കുൽഗാമിൽ ഏറ്റുമുട്ടൽ
ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ടി.ആർ.എഫ് ഭീകരരുമായി കുൽഗാം ജില്ലയിലെ ടാങ്മാർഗ് പ്രദേശത്ത് സുരക്ഷാ സേന ഏറ്റുമുട്ടൽ തുടരുകയാണ്. ടി.ആർ.എഫിന്റെ കമാൻഡർ അടക്കം നേതാക്കളെ സേന വളഞ്ഞതായാണ് റിപ്പോർട്ട്.