ജീവസംരക്ഷണം ക്യാമ്പയിൻ നാളെ 

Friday 25 April 2025 12:50 AM IST

ഏറ്റുമാനൂർ : ഗർഭാശയമുഖ ക്യാൻസർ ബോധവത്കരണം ജീവസംരക്ഷണം ക്യാമ്പയിൻ നാളെ ഏറ്റുമാനൂർ ടൗൺ എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കും. രാവിലെ 10 ന് കോട്ടയം മെഡിക്കൽ കോളേജ് പത്തോളജി വിഭാഗം റിട്ട.ഡോ.എ. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. നിങ്ങളുടെ ശരീരം നിങ്ങളുടേതാണ് അത് സംരക്ഷിക്കേണ്ട ചുമതലയും നിങ്ങൾക്കുണ്ട്' എന്ന അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. വിവിധ സെക്ഷനുകളിൽ ഡോ.ഭദ്ര സജീവ് നായർ, ഡോ.മൈഥലി സുരേഷ്, ഡോ.എ.എസ് അജീഷ്, ഡോ.സിറിയക് പുത്തരിക്കൽ ജോയ് എന്നിവർ ക്ലാസ് നയിക്കും.