പി. കെ. ചാത്തൻ മാസ്റ്റർ അനുസ്മരണം

Friday 25 April 2025 12:51 AM IST

കാഞ്ഞിരപ്പള്ളി:.ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ പട്ടികജാതി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. ചാത്തൻ മാസ്റ്റർ അനുസ്മരണം എ.ഐ. ഡി.ആർ. എം കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. എ.ഐ.ഡി. ആർ.എം ജില്ലാ കമ്മിറ്റിപ്രസിഡന്റ് സുരേഷ് കെ. ഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സനൽ പി. രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കുമാര പ്രസാദ്, ഫൈസൽ കാരമല, ഷിബു ഫിലിപ്പ്, മനു ലാൽ മുട്ടത്ത്, കെ. എൻ. ശാരദ, വിശാഖ് തമ്പി എന്നിവർ സംസാരിച്ചു.