താഴികക്കുടം സമർപ്പിച്ചു
Friday 25 April 2025 12:52 AM IST
വൈക്കം : കിഴക്കേനട ക്ഷീര വൈകുണ്ഠപുരം പാർത്ഥസാരഥി ക്ഷേത്രത്തിലെ നവികരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം ക്ഷേത്രനടയിൽ സമർപ്പിച്ചു. ക്ഷേത്ര പുനരുദ്ധാരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ, ആറാട്ടുകുളങ്ങര കാർത്തികയിൽ അനിൽ കുമാർ നടയ്ക്കൽ സമർപ്പിച്ച താഴികക്കുടം മേൽശാന്തി വടശ്ശേരി നീലകണ്ഠൻ നമ്പൂതിരി ഏറ്റുവാങ്ങി. ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് ബി.ജയകുമാർ, സെക്രട്ടറി രജേന്ദ്ര ദേവ് , രാധാകൃഷ്ണൻ നായർ , പ്രതാപൻ , ഗോപകുമാർ, ടി.വി. മോഹനൻ,കെ.ഡി. സന്തോഷ്, ബി. ശിവപ്രസാദ്, തുടങ്ങിയവർ പങ്കെടുത്തു. പ്രതിഷ്ഠ മേയ് 28 ന് രാവിലെ 6.15 ന് നടക്കും.