ഭൗമ ദിനം റാലി നടത്തി
Friday 25 April 2025 12:53 AM IST
ചങ്ങനാശേരി: ഭൗമദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് ഒഫ് ഗ്രേറ്റർ ചങ്ങനാശേരിയും റോളർ സ്‌കേറ്റിംഗ് ക്ലബുമായി സഹകരിച്ച് ചങ്ങനാശേരി റാലി നടത്തി. മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എത്സമ്മ ജോബ് റാലി ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരിയിൽ നടുന്ന 101 വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം പ്ലാനറ്റ് ട്രീയുടെ ജില്ലാ ചെയർമാൻ കണ്ണൻ എസ്.പ്രസാദ് എത്സമ്മ ജോബിന് നൽകി നിർവഹിച്ചു. പ്രസിഡന്റ് ജയിസൺ കെ.വർഗീസ്, സെക്രട്ടറി ഡോ.എ.കെ അപ്പുക്കുട്ടൻ,മീനു പി.കുരിയാക്കോസ്, കെ.വി ഹരികുമാർ, രാജീവ് സെബാസ്റ്റ്യൻ, സുജിത് കെ.ജോസഫ്, ജോഷി മാത്യു, അജി ജോസഫ് എന്നിവർ നേതൃത്വം നൽകി.