ഇനി എന്തിന് എസി വാങ്ങണം, രണ്ട് കുപ്പി വെള്ളം മതി; കിടപ്പുമുറി തണുപ്പിക്കാം

Thursday 24 April 2025 4:16 PM IST

ചൂടുകാലമായതോടെ പുറത്ത് മാത്രമല്ല വീടനകത്തും ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഫാൻ ഉണ്ടെങ്കിൽ പോലും കിടപ്പുമുറിയിൽ കുറച്ച് സമയം ചെലവഴിക്കുമ്പോൾ വിയത്തുകുളിക്കുന്ന സ്ഥിതിയാണ്. അപ്പോൾപ്പിന്നെ എന്ത് ചെയ്യും.

ഉയർന്ന വിലയാണെങ്കിൽ പോലും മിക്കവരും എസി വാങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്. എസി വാങ്ങിയാലോ കറണ്ട്‌ ബിൽ കൂടുമെന്ന ടെൻഷൻ വേറെയും. അഞ്ച് പൈസ ചെലവാക്കാതെ കിടപ്പുമുറിയിൽ തണുപ്പ് നിലനിർത്താൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. അതിന് ചില സൂത്രങ്ങളുണ്ട്‌.

രണ്ട് കുപ്പി നിറയെ വെള്ളം നിറച്ച് ഫ്രീസറിൽവയ്ക്കുക. കട്ടയായ ശേഷം പുറത്തെടുക്കുക. ശേഷം കിടപ്പുമുറിയിൽ കറങ്ങുന്ന ടേബിൾ ഫാനിന് മുന്നിൽ വച്ചുകൊടുക്കുക. കുറച്ചുസമയത്തിനുള്ളിൽത്തന്നെ അകത്ത് അത്യാവശ്യം തണുപ്പ് ലഭിക്കു. അല്ലെങ്കിൽ തണുത്തവെള്ളം ഒരു വലിയ പാത്രത്തിലെടുത്ത് കറങ്ങുന്ന ഫാനിന് താഴെ വച്ചുകൊടുക്കാം. ഇത് മുറിയുടെ അകത്ത് തണുപ്പ് നിലനിർത്താൻ സഹായിക്കും.