എം.സി.എഫ് നിർമ്മാണം
Friday 25 April 2025 12:11 AM IST
വെച്ചൂർ : വെച്ചൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എം.സി.എഫിന്റെ നിർമ്മാണം പൂർത്തീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഹരിത കർമ്മസേനാംഗങ്ങൾക്കുള്ള ഡ്രസ്സിംഗ് റൂമും ഉൾപ്പെടുത്തിയാണ് നിർമ്മാണം. രണ്ട് ലോഡ് അജൈവ മാലിന്യങ്ങൾ ഗ്രീൻ വോം ഇക്കോ സൊല്യൂഷൻ കമ്പനിയിക്ക് കൈമാറി. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മണിലാൽ, മെമ്പർമാരായ ആൻസി തങ്കച്ചൻ, ബിന്ദു രാജു, സ്വപ്ന, വി.ഇ.ഒമാരായ അരുൺ, ഐശ്വര്യ, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.