വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കും

Friday 25 April 2025 12:13 AM IST

കോട്ടയം : ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കെ.പി.എം.എസിന്റെ നേതൃത്വത്തിൽ മേയിൽ വിദ്യാർത്ഥി സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസഥാന അടിസ്ഥാനത്തിലുള്ള വിദ്യാർത്ഥി സംഗമം മേയ് രണ്ടാം വാരം കൊച്ചിയിലും, അവസാന വാരം തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ മേഖല സംഗമങ്ങളും നടക്കും. ശാഖാ, യൂണിയൻ തലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 9 ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളെയാണ് പങ്കെടുപ്പിക്കുന്നത്. മനോജ് കൊട്ടാരം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ. സനീഷ് കുമാർ, അഖിൽ കെ.ദാമോദരൻ, കെ.കെ കൃഷ്ണകുമാർ, ഇ.കെ തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.