'ആരവം' വേദിയിൽ സദസിനെ ഇളക്കി യാസീന്റെ പ്രകടനം

Friday 25 April 2025 1:14 AM IST

മുഹമ്മ : ആലപ്പുഴ ആരവം സാംസ്കാരികോത്സവത്തോടനുബന്ധിച്ച് നടത്തിയ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി.

വിശിഷ്ടാതിഥിയായി പങ്കെടുത്ത ഉജ്വല ബാല്യം അവാർഡ് ജേതാവ് യാസിൻ തന്റെ പരിമിതികളെ അതിജീവിച്ച് കീബോർഡിൽ വിസ്മയം തീർത്തപ്പോൾ സദസിൽ നിന്നും കുഞ്ഞുങ്ങൾ വേദിയിലേക്ക് കടന്ന് നിറഞ്ഞാടി.

തബല വായിച്ചും പാട്ടുപാടിയും ജെറോം കാട്ടൂർ സദസിനെ കൈയിലെടുത്തു. സ്പീഡ് ഡ്രോയിംഗിലൂടെ സദസിനെ വിസ്മയിപ്പിച്ചാണ് മറ്റൊരു കലാകാരിയായ ശ്രീലക്ഷ്മി ദീപു ശ്രദ്ധേയയായത്. പാട്ടും നൃത്തവും ശബ്ദാനുകരണവുമൊക്കെയായി ആലപ്പുഴ നിയമസഭാ മണ്ഡലം പരിധിയിലുള്ള ഭിന്നശേഷിക്കാരുടെയും രക്ഷിതാക്കളുടെയും ഒരു സംഗമ വേദിയാക്കി ആലപ്പുഴ ആരവത്തെ മാറ്റുവാൻ കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.പി.ചിത്തരഞ്ജൻ എം.എൽ എ കലോത്സവം ഉദ്ഘാടനം ചെയ്തു. ദീപു കാട്ടൂർ സ്വാഗതം പറഞ്ഞു. യത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ സ്മിത എം.വി , ആര്യാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അശ്വിനി , കെ. മുജീബ് എന്നിവർ സംസാരിച്ചു.