സഹകരണ എക്സ്പോയിൽ മിൽക്കോ ഡയറി സ്റ്റാൾ
Friday 25 April 2025 1:07 AM IST
ചിറയിൻകീഴ്: കനകക്കുന്ന് സഹകരണ എക്സ്പോയിൽ ആരംഭിച്ച മിൽക്കോ ഡയറി സ്റ്റാൾ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.മിൽക്കോ ഡെയറി പ്രസിഡന്റ് പഞ്ചമം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥിന് ഉൽപ്പന്നം നൽകി ആദ്യ വിൽപ്പനയും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിന്ധു.ആർ.ജോയിന്റ് ഡയറക്ടർ ഷിബാകമർ,ഭരണസമിതി അംഗം എൻ.സുധീഷ്,ചിറയിൻകീഴ് ബ്ലോക്ക് ക്ഷീരവികസന ഓഫീസർ മഞ്ജു, മിൽക്കോ ഡയറി സെക്രട്ടറി എം.മനേഷ് തുടങ്ങിയവർ പങ്കെടുത്തു.