നേതൃത്വ സമ്മേളനം ഇന്ന്
Friday 25 April 2025 2:09 AM IST
തിരുവനന്തപുരം: കേരള സ്റ്റേറ്റ് കൺട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് ഏകദിന നേതൃത്വ സമ്മേളനം ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ സത്യൻ മെമ്മോറിയൽ ഹാളിൽ നടക്കും.രാവിലെ 9ന് യൂണിയൻ സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ.ജി.സുബോധൻ പതാക ഉയർത്തും. ഉദ്ഘാടന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി നിർവഹിക്കും. നേതാക്കളായ എം. ലിജു, വി.എസ്. ശിവകുമാർ, പാലോട് രവി തുടങ്ങിയവർ പങ്കെടുക്കും. 12.30ന് നടക്കുന്ന വിശകലന സദസ് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.എം.വിൻസെന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.യൂണിയൻ ജനറൽ സെക്രട്ടറി ജി. ജയപ്രകാശ് വിശദീകരണം നൽകും. വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം മുൻ എം.പി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.