ഷി ലീഡ്സ് എക്സ്പോ - 2025
Friday 25 April 2025 2:10 AM IST
വിഴിഞ്ഞം: കാർഷിക കോളേജിൽ 'ഷി ലീഡ്സ് എക്സ്പോ - 2025' 26ന് നടക്കും. വെള്ളായണി കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച രാവിലെ 10 മുതൽ 4 വരെ എക്സ്പോ നടക്കുന്നത്. ജില്ലയിലെ വിവിധ സ്വയം സഹായ സംഘങ്ങളുടെ പങ്കാളിത്തം, സംരംഭങ്ങളുടെ പരിചയപ്പെടൽ,ചക്ക ചായ,കൂൺ കോഫി,ബിരിയാണി,കപ്പ,ചെറുധാന്യ വിഭവങ്ങൾ എന്നിങ്ങനെയുള്ള മൂല്യ വർദ്ധിത - ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയുമുണ്ടാകും.