കേരള സീനിയർ സിറ്റിസൺഫോറം
Friday 25 April 2025 12:15 AM IST
തിരുവനന്തപുരം: വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും അവരുടെ അവകാശങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കേരള സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റു പടിക്കൽ ധർണ നടത്തി. വൈസ് പ്രസിഡന്റ് എ.പി.വാസുദേവൻ നായരുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഗോപിനാഥൻ പിള്ള ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തിയ നിവേദനം മന്ത്രി ആർ.ബിന്ദുവിന് കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കുമാരൻ, ട്രഷറർ കെ.ടി.ദിനേശൻ മാസ്റ്റർ,സി.രാധാകൃഷ്ണൻ, മേജർ ജനറൽ ടി.പദ്മിനി, വി.പി.ചാത്തുണ്ണി മാസ്റ്റർ,ജില്ലാ സെക്രട്ടറി നെയ്യാറ്റിൻകര രാജകുമാർ തുടങ്ങിയവർ പങ്കെടുത്തു. മനോമോഹനൻ നന്ദി പറഞ്ഞു.നു