അപൂർവ്വ പുത്രന്മാർ മോഷൻ പോസ്റ്റർ

Friday 25 April 2025 4:56 AM IST

വിഷ്ണു ഉണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന അപൂർവ്വ പുത്രന്മാർ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. ഒരു പക്ക ഫാമിലി കോമഡി എന്റർടെയ്നർ എന്ന സൂചന നൽകുന്നതാണ് രസകരമായ മോഷൻ പോസ്റ്റർ.തെലുഝ് താരം പായൽ രാധാകൃഷ്ണ, കന്നഡ താരം അമൈര ഗോസ്വാമി എന്നിവരാണ് നായികമാർ. മലയാളത്തിൽ ഇവരുടെ ആദ്യ സിനിമയാണ് '. അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വത്സൻ, മീനരാജ് പള്ളുരുത്തി എന്നിവരാണ് മറ്ര് താരങ്ങൾ. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. കഥ, തിരക്കഥ, സംഭാഷണം ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം: ഷെന്റോ വി. ആന്റോ, എഡിറ്റർ: ഷബീർ സയ്യെദ്,

ഇവയ്ൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആരതി കൃഷ്ണയാണ് നിർമ്മാണം . ശശി നമ്പീശൻ (എസ്.എൻ. ക്രിയേഷൻസ്), നമിത് ആർ (എൻ സ്റ്റാർ മൂവീസ്) എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. കോ പ്രൊഡ്യൂസർ സുവാസ് മൂവീസ്. പി.ആർ.ഒ: ശബരി.