നെപ്ട്യൂൺ; ഡിറ്റക്ടീവ് ഉജ്ജ്വലനിലെ ആദ്യ ഗാനം
ധ്യാൻ ശ്രീനിവാസൻ നായകനായ "ഡിറ്റക്ടീവ് ഉജ്ജ്വല"നിലെ "നെപ്ട്യൂൺ" എന്ന ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. ഗാനത്തിന് ഈണം പകർന്നത് റമീസ് ആർസി ആണ്. മനു മഞ്ജിത് വരികൾ രചിച്ച ഗാനം ആലപിച്ചത് റാപ് സിംഗർ ഫെജോ ആണ്.നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ- രാഹുൽ ജി എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്.വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ മേയ് 16ന് റിലീസ് ചെയ്യും.
ടൈറ്റിൽ കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ എത്തുമ്പോൾ, സി ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായാണ് സിജു വിൽസൻത്. കോട്ടയം നസീർ, സീമ ജി നായർ, റോണി ഡേവിഡ്, അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവൻ നവാസ്, നിർമ്മൽ പാലാഴി, ജോസി സിജോ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.ഛായാഗ്രഹണം- പ്രേം അക്കാട്ടു, ശ്രയാന്റി,എഡിറ്റർ- ചമൻ ചാക്കോ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊജക്റ്റ് ഡിസൈനേഴ്സ് - സെഡിന് പോൾ, കെവിൻ പോൾ,പി.ആർ. ഒ- ശബരി.