ഡി.സി.സി ഓഫീസിൽ  ചേറ്റൂർ അനുസ്മരണം

Thursday 24 April 2025 9:19 PM IST

കണ്ണൂർ: എ.ഐ.സി.സി പ്രസിഡന്റായ ഏക മലയാളിയും ജാലിയൻവാലാബാഗ് കൂട്ടക്കൊല രാജ്യാന്തര ശ്രദ്ധയിലെത്തിച്ച ദേശീയവാദിയുമായ സർ ചേറ്റൂർ ശങ്കരൻ നായർ തൊണ്ണൂറ്റിയൊന്നാം ചരമദിനാചരണത്തിൽ ഡി.സി.സി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനം നടത്തി. ഡി.സി സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന മൗന പ്രാർത്ഥനയിൽ നേതാക്കളായ സോണി സെബാസ്റ്റ്യൻ ,പി.ടി.മാത്യു, എ.ഡി.മുസ്തഫ റിജിൽ മാക്കുറ്റി, ഷമാ മുഹമ്മദ്, പി.ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ചേറ്റൂർ സി.ശങ്കരൻ നായരെ ബി.ജെ.പി തങ്ങളോട് ആഭിമുഖ്യം പുലർത്തുന്നയാളാണെന്ന വാദം അപഹാസ്യമാണെന്ന് ഡി.സി.സി അദ്ധ്യക്ഷൻമാർട്ടിൻ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ഡി.സി.സിയിലും സ്ഥിരമായി ചേറ്റൂർ സി.ശങ്കരൻ നായരെ അനുസ്മരിക്കാറുണ്ടെന്നും ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ് പറഞ്ഞു.