ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു
Thursday 24 April 2025 9:21 PM IST
കാഞ്ഞങ്ങാട്:കാശ്മീർ പഹൽഗാമിൽ നടന്നത് ആസൂത്രിതമായ കൊലപാതകങ്ങൾ ആണെന്ന് ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി. പാകിസ്ഥാൻ തീവ്രവാദികൾക്ക് വേണ്ടി വാദിക്കാൻ ഒരാളും മുമ്പോട്ട് വരരുതെന്നും അങ്ങിനെ ആരെങ്കിലും വന്നാൽ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടയ്ക്കാൻ പോലീസ് തയ്യാറാകണമെന്നും വേദി ആവശ്യപ്പെട്ടു. ചില ലീഗ് നേതാക്കളുടെ ഇതു സംബന്ധിച്ച് പുറത്തുവന്ന പ്രസ്താവനകൾ പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ സഹസംഘ ചാലക് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്.പി.ഷാജി ഉദ്ഘാടനം ചെയ്തു.രാജൻ മൂളിയാർ ,കെ.വി.ബാബു,അഡ്വ.രമേശ് യാദവ്,നാരായണൻകക്കട്ടിൽ,വി.കുഞ്ഞമ്പു നായർ,കൊട്ടോടി ഗോവിന്ദൻ ,അജയകുമാർ നെല്ലിക്കാട്ട്,അഡ്വ.മണികണ്ഠൻ എന്നിവർ സംസാരിച്ചു. പ്രകാശൻ പറശ്ശിനി ,വിജയൻ കല്യാൺ റോഡ്,രഘുനാഥ്,തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി