ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് കണ്ണൂരിൽ
Thursday 24 April 2025 9:24 PM IST
കണ്ണൂർ:ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് കണ്ണൂർ നോർത്ത്, സൗത്ത് ജില്ലാ കമ്മറ്റികൾ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ ഒൻപത് മണിക്ക് പയ്യാമ്പലത്ത് കെ.ജി. മാരാർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. പത്തിന് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തുള്ള യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷം കൺവെൻഷൻ വേദിയിലെത്തും. പത്തേ കാലിന് ജവഹർ ലൈബ്രറി ഹാളിൽ വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് 2.30 ന് തലശ്ശേരി തിരുവങ്ങാട്ടെ മുതിർന്ന സംഘകാര്യകർത്താവ് കൊളക്കോട് ചന്ദ്രശേഖരനെ സന്ദർശിക്കും. തുടർന്ന് മൂന്ന് മണിക്ക് വാടിക്കൽ രാമകൃഷ്ണന്റെ വീട് സന്ദർശിക്കും. മൂന്നരക്ക് സംഗമം ജംഗ്ഷനിൽ സ്വീകരണം. നാലിന് വികസിത കേരളം കൺവെൻഷൻ സംഗമം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. ആറിന് ബി.ജെ.പി സൗത്ത് ജില്ലാ നേതൃയോഗത്തിൽ പങ്കെടുക്കും.