റൂറൽ പൊലീസ് നോക്ക് ഔട്ട് ഡ്രഗ്സ് ഫുട്ബോൾ
Thursday 24 April 2025 9:27 PM IST
തളിപ്പറമ്പ് ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി കണ്ണൂർ റൂറൽ പൊലീസിന്റെ ആഭിമുഖ്യത്തിൽ നോക്ക് ഔട്ട് ഡ്രക്സ് ഫുട്ബോൾ ടൂർണമെന്റ് നടത്തുമെന്ന് കണ്ണൂർ റൂറൽ എസ്.പി അനൂജ് പാലിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു കണ്ണൂർ റൂറൽ ജില്ലയിലെ പ്രമുഖരായ 8 ടീമുകളെ ഉൾപ്പെടുത്തിയാണ് ഫുട്ബോൾ ടൂർണമെന്റ് നടക്കുക മത്സരത്തിൽ തളിപ്പറമ്പ, പയ്യന്നൂർ, ഇരിട്ടി, പേരാവൂർ സബ് ഡിവിഷനുകളിൽ നിന്നുള്ള പ്രഗല്ഭരായ 2 ടീമുകൾ വച്ച് മൊത്തം 8 ടീമുകൾ മാറ്റുരയ്ക്കുന്നു. പ്രദേശത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ടീമുകളുടെ ക്ലബുകളെയാണ് സബ്ഡിവിഷനിൽ നിന്ന് സെലക്ട് ചെയ്യുന്നത്. മേയ് 13, 14 തീയതികളിൽ പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മിനി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ചടങ്ങിൽ ജനപ്രതിനിധികൾ, ജില്ലയിലെ പ്രധാന ഫുട്ബോൾ താരങ്ങൾ എന്നിവർ പങ്കെടുക്കും