മൊബൈൽ മോഷ്ടാവ് അറസ്റ്റിൽ
Friday 25 April 2025 1:46 AM IST
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിന് മുന്നിൽവച്ച് യാത്രക്കാരന്റെ മൊബൈൽഫോൺ കവർന്നയാൾ അറസ്റ്റിൽ. തൃശൂർ ചിറമനങ്ങാട് ഇളയത്ത് പറമ്പിൽ ഷറഫുദ്ദീൻ (49) ആണ് എറണാകുളം റെയിൽവേ പൊലീസിന്റെ പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈലാണ് ഇയാൾ കവർന്നത്. ആർ.പി.എഫ് കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസിന് കൈമാറി. തൃശൂർ ജില്ലയിലെ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.