'ഫത്ഹേ മുബാറക്ക്' പ്രവേശനോത്സവം
Friday 25 April 2025 1:49 AM IST
മാന്നാർ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മാന്നാർ പാവുക്കര മുസ്ലിം ജമാഅത്ത് ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം കുറിച്ച് 'ഫത്ഹേ മുബാറക്ക്' പ്രവേശനോത്സവം നടത്തി. അക്ഷര ലോകത്തേക്ക് ആദ്യ ചുവട് എന്ന ശീർഷകത്തിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മോട്ടിവേഷൻ സ്പീക്കറും അദ്ധ്യാപകനുമായ സത്താർ കുഞ്ഞ് നിർവഹിച്ചു. പാവുക്കര ജുമാ മസ്ജിദ് ചീഫ് ഇമാം നൗഫൽ ഫാളിലി അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് സുധീർ എലവൺസ് മെറിറ്റ് സർട്ടിഫിക്കറ്റുകളുടെ വിതരണം നിർവഹിച്ചു. ആഷിഖ് ഹുമൈദി, സുനീർ മൗലവി, നൗഷർബാൻ കുഞ്ഞ് ലബ്ബ, ഫൈസൽ, അൻസാരി, ഷാജഹാൻ, ഫസൽ, നൗഷാദ് എന്നിവർ സംസാരിച്ചു.