തലവടിയിൽ ഇടിമിന്നലിൽ വ്യാപകനാശം

Friday 25 April 2025 12:53 AM IST

കുട്ടനാട് : കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ഇടിയിലും മിന്നലിലും തലവടിയിൽ നിരവധി വീടുകളിലെ ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നശിച്ചു. തലവടി പഞ്ചായത്ത് 11ാം വാർഡ് കാവുംപുറത്ത് ജിജോ വില്ലയിൽ മാമ്മൻ കെ ജോൺ ബോബി, മുട്ടത്ത് വീട്ടിൽ രാധാകൃഷ്ണപണിക്കർ, കൊപ്പാറ വീട്ടിൽ ധനലക്ഷ്മി, പുത്തൻവീട്ടിൽ പ്രസാദ്, ചെറുപാറ വീട്ടിൽ ശ്രീകുമാർ, മുട്ടത്ത് പ്രവീൺ, നാലിൽ ചിറ രാധാകൃഷ്ണൻ, നാല്പതിൽചിറ സുരേന്ദ്രൻ, തട്ടാപറമ്പിൽ രൂപകല, ചോളംകോട്ട് ബാലകൃഷ്ണൻ, കാവുംപുറം ജോൺവർക്കി, പുത്തൻവീട്ടിൽ പ്രസാദ്, ചെറുപാറ ശ്രികുമാർ തുടങ്ങിയവരുടെ വീട്ടിലെ ഫ്രിഡ്ജ്, ടിവി, ഫാൻ, സി.സി ടിവി , ബൾബ് തുടങ്ങിയ ഉപകരണങ്ങളാണ് നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് കണക്ക്,