ലഹരിക്കെതിരെ 'എഴുത്താണ് ലഹരി'

Friday 25 April 2025 12:53 AM IST

ആലപ്പുഴ : ഗവ. മുഹമ്മദൻസ് എൽ.പി സ്‌കൂളിലെ എഴുത്തുകൂട്ടത്തിന്റെ നേതൃത്വത്തിൽ ലോക പുസ്തകദിനോത്സവത്തിൽ മയക്കുമരുന്ന് ലഹരിക്കെതിരെ 'എഴുത്താണ് ലഹരി'പരിപാടി സംഘടിപ്പിച്ചു. ചലച്ചിത്ര സംവിധായകൻ അമൽ ജോസഫ്, ഏകാഭിനയ സംസ്ഥാന ജേതാവ് മിനിമോൾ വർഗീസ് എന്നിവർ കുട്ടികൾക്ക് സാഹിത്യ ലോകത്തിന്റെ പുതിയ ആശയങ്ങൾ പകർന്നു നൽകി. സ്‌കൂൾ പ്രഥമാദ്ധ്യാപകൻ പി.ഡി.ജോഷി, എഴുത്തുകൂട്ടം കോർഡിനേറ്റർ കെ.കെ.ഉല്ലാസ്, അദ്ധ്യാപകരായ ലറ്റീഷ്യ അലക്സ്, മാർട്ടിൻ പ്രിൻസ്, കെ.ഒ.ബുഷ്ര, എച്ച്.ഷൈനി, സോനാ തോമസ്, മുഹമ്മദ് സ്വാലിഹ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.